പ്രഥമതാൾ

കേരളയുക്തിവാദിസംഘം —
ഒരു ആമുഖം

കെ.അയ്യപ്പന്റെ നേതൃത്വത്തിൽ 1917 മെയ് 29 ന് ചെറായിയിൽ നടന്ന മിശ്രഭോജനം എന്ന സാമൂഹ്യവിപ്ലവത്തോടെ സ്ഥാപിതമായ സഹോദര സംഘമാണ് കേരളത്തിലെ യുക്തിവാദ പ്രസ്ഥാനത്തിന്റെ തുടക്കം. അതിന്റെ തുടർച്ചയാണ് 1967ൽ പ്രവർത്തനം ആരംഭിച്ച കേരള യുക്തിവാദി സംഘം. കേരളത്തിലും മാഹിയിലും പ്രവർത്തിക്കുന്ന സംഘത്തിന് എല്ലാ ജില്ലകളിലും ഘടകങ്ങളുണ്ട്.

1983 മുതൽ പ്രസിദ്ധീകരിച്ചു വരുന്ന യുക്തിരേഖ  സംഘത്തിന്റെ മുഖമാസികയാണ്. യുവജന സംഘടനയായ ഹ്യൂമനിസ്റ്റ് യൂത്ത് മൂവ്മെൻറ് (HYM), മിശ്രവിവാഹം പ്രോത്സാഹിപ്പിക്കുന്നതിനും മിശ്രവിവാഹിതരുടെ അവകാശങ്ങൾക്കും വേണ്ടി നിലകൊള്ളുന്ന കേരള മിശ്രവിവാഹവേദി, എ.ടി. കോവൂർ ട്രസ്റ്റ്, പവനൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സെക്യുലർ സ്റ്റഡീസ് എന്നിവ സഹോദര സംഘടനകളാണ്. അഖിലേന്ത്യാ സംഘടനയായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ റാഷണലിസ്റ്റ്സ് അസോസിയേഷൻ (FIRA), അന്താരാഷ്ട്ര സംഘടനയായ ഇൻറർനാഷണൽ ഹ്യൂമനിസ്റ്റ് ആന്റ് എത്തിക്കൽ യൂണിയൻ (IHEU) എന്നിവയിൽ അംഗമാണ് കേരള യുക്തിവാദി സംഘം .


കുറിപ്പ്‌  : – കേരള യുക്തിവാദി സംഘത്തിന് വിക്കീപീഡിയയിൽ പ്രത്യേക താൾ അനുവിദിച്ചിട്ടുണ്ട്. കൂടുതൽ അറിയുന്നതിനും ആധികാരിക റഫറൻസിനും അതുകൂടി പ്രയോജനപ്പെടുത്താവുന്നതാണ്.


 

ഓഫീസ്‌ വിലാസം :
കേരള യുക്തിവാദി സംഘം, പവനൻ സെന്റർ, തൃശ്ശൂർ, പിൻ-680011.
📞 9846126080, 9447973962, 9447051545, 9895793954, 9847188757, 9447518170, 9446064339, 9446366501
✉  kysyukthirekha@gmail.com