ബജററിൽ ക്ഷേത്രങ്ങൾക്ക് കോടികൾ , ശാസ്ത്ര ബോധവും യുക്തിചിന്തയും പ്രചരിപ്പിക്കാൻ നയാ പൈസയില്ല. പ്രതിഷേധിക്കുക -കേരള യുക്തിവാദി സംഘം.
2023 കേരള ബജററിൽ തൃശൂർ പൂരമടക്കമുള്ള നടത്തിപ്പിന് ക്ഷേത്രങ്ങൾക്ക് കോടിക്കണക്കിന് രൂപയാണ് വക കൊള്ളിച്ചിട്ടുള്ളതു്. തൃശൂർ ജില്ലയിൽ മാത്രം 8 കോടി രൂപ പ്രഖ്യാപിച്ചിട്ടുണ്ട്. മത സ്ഥാപനങ്ങൾക്ക് ഫണ്ട് അനുവദിക്കുകവഴി ശക്തമായ മതപ്രീണ നവും ഭരണഘടനാ ലംഘനവുമാണ് ഗവൺമെന്റ് ചെയ്യുന്നതു്. തൊട്ടതിനെല്ലാം ഫീസ് വർധിപ്പിച്ചും അനാവശ്യ സെസ്സുകൾ ഏർപ്പെടുത്തിയുമാണ് ഗവൺമെന്റ് ഈ ഫണ്ടു് കണ്ടെത്തുന്നതു്. സമൂഹത്തിൽ യുക്തിചിന്തയും ശാസ്ത്രബോധവും വളർത്താൻ ഗവൺമെന്റ് പ്രതിജ്ഞാ ബദ്ധമാന്നെന്ന് നിരന്തരം പറഞ്ഞു കൊണ്ടിരി ക്കുന്ന മുഖ്യമന്ത്രിയും ഗവൺമെന്റും അത്തരം നടപടികൾക്ക് ഒരു രൂപപോലും ബജററിൽ വകയിരുത്തിയിട്ടില്ല എന്നത് തികച്ചും അപലപനീയമാണ്. ഗവൺമെന്റിന്റെ ഈ നടപടയിൽ കേരള യുക്തിവാദി സംഘം സംസഥാന കമ്മറ്റി ശക്തമായി പ്രതിഷേധിക്കുന്നു. ഗംഗൻ അഴീക്കോട് സംസ്ഥാന പ്രസിഡണ്ട് . ടി.കെ. ശക്തീധരൻ ജനറൽ സെക്രട്ടറി 5/2/23