യു എ ഇ കോൺസുലേറ്റിൽ നിന്ന് അനധികൃതമായി ഖുറാൻ ശേഖരിച്ച് വിതരണം ചെയ്തതു് മന്ത്രിയുടെ ജോലിയുടെ ഭാഗമല്ല. അതേപ്പറ്റി വിമർശനം ഉണ്ടായപ്പോൾ അതു ഖുറാന് എതിരായുള്ള പ്രചാരണ മാണെന്നു പറഞ്ഞ് മത സ്പർദ്ധ വളർത്താൻ ശ്രമിക്കുകയാണ് മന്ത്രി ചെയ്തത്. മതേതര വിരുദ്ധവും സത്യപ്രതിജ്ഞാലംഘനവും നടത്തിയ ശ്രീ കെ.ടി.ജലീൽ ആ സ്ഥാനത്തിരിക്കാൻ അർഹനല്ല. അദ്ദേഹത്തെ മന്ത്രിസഭയിൽ നിന്നു പുറത്താക്കണമെന്ന് മുഖ്യമന്ത്രിയോട് അഭ്യർത്ഥിക്കുന്നു“