വാളയാര്‍ കേസ് പുനരന്വേഷിക്കണം:
കേരള യുക്തിവാദി സംഘംചങ്ങനാശേരി: വാളയാര്‍ കേസിലെ നടപടികള്‍ മുഴുവന്‍ തന്നെ നിയമ വ്യവസ്ഥയ്‌ക്കെതിരായ വെല്ലുവിളികളാണ്. രണ്ടു കുഞ്ഞുങ്ങളുടെ ഭീകരമായ കൊലപാതകത്തെ നിസ്സാരമായി കൈകാര്യം ചെയ്തത് പ്രതികളെ രക്ഷിക്കാന്‍ വേണ്ടിയായിരുന്നു എന്നു വ്യക്തമാണ്. എസ്.സി./എസ്.ടി. അട്രോസിറ്റീസിലും പോക്‌സോയിലും വരുന്ന ഗുരുതരമായ കേസില്‍ ഒരു പ്രോസിക്യൂട്ടറെ നിയമിക്കാതിരുന്നത് ബോധപൂര്‍വ്വമാണ്. പ്രതികളെ രക്ഷിക്കാന്‍ ഗൂഢാലോചന നടത്തിയ മുഴുവന്‍ ഉദ്യോഗസ്ഥരെയും സര്‍വ്വീസില്‍ നിന്നു നീക്കം ചെയ്ത് കേസ് പുനരന്വേഷണം ഫലപ്രദമാക്കണം. അട്ടപ്പാടിയിലെ മധുവിന്റെ കാര്യത്തിലും സംഭവിക്കാന്‍ പോകുന്നത് ഇതുതന്നെയാണ്. ഇതുവരെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ദലിത് പ്രശ്‌നങ്ങളിലെ സര്‍ക്കാരിന്റെ അനാസ്ഥ അത്യന്തം പ്രതിഷേധാര്‍ഹമാണ്
അഡ്വ. കെ.എന്‍. അനില്‍കുമാര്‍
പ്രസിഡന്റ്അഡ്വ. രാജഗോപാല്‍ വാകത്താനം
ജനറല്‍ സെക്രട്ടറി
9447973962