.💖
ഞാൻ എന്താണോ ….. അതു പോലെ എന്നെ അനുവദിക്കണം.
ഒരാളെ സ്വയം പ്രകാശിപ്പിക്കാൻ അനുവദിച്ചില്ലങ്കിൽ അത് അയാളുടെ മരണത്തിന് തുല്യമാണ്..💕
സ്വവർഗ്ഗ ലൈംഗികത നിയമ വിധേയമാക്കിക്കൊണ്ട് ബഹുമാനപ്പെട്ട സുപ്രീം കോടതി നടത്തിയ പരാമർശങ്ങളിൽ ചിലത് മാത്രമാണിത്.. ഏതാണ്ട് പൂർണ്ണമായും മതാത്മകമായ നമ്മുടെ രാജ്യത്ത് അത്രയും തന്നെ മാനവിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന വിധികൾ ഉണ്ടാകുന്നതു തന്നെ ഏറെ സന്തോഷകരം തന്നെ..
മനുഷ്യ ലൈംഗികതയുടെ സ്വാഭാവികമായ പ്രക്രിയയില്‍ സ്ത്രീയും പുരുഷനുമെന്ന ജൈവികമായ വ്യതിരിക്തതയും പരസ്പരബന്ധത്തിന്റെ സൗന്ദര്യസങ്കല്‍പ്പങ്ങളും അന്തര്‍ലീനമാണെന്നു് വിശ്വസിക്കുന്നവരാണ് സ്വവര്‍ഗരതിയെ പുശ്ചത്തോടെ കാണുന്നത്.. സന്താനങ്ങളെ ഉത്പാദിപ്പിക്കാനല്ലാത്ത ലൈംഗിക ബന്ധങ്ങൾ പാപമാണെന്ന മതബോധമാണ് ഇവിടെ നിലനിൽക്കുന്നത്. ലൈംഗികതയുടെ ഉറവിടം ലിംഗം അല്ല, മറിച്ച് മസ്തിഷ്ക്കം തന്നെയാണണു്. ഞാൻ ആരാണോ അതാണ് എന്റെ ലൈംഗികതയും, ലിംഗവും നിശ്ചയിക്കുന്നത്.തികച്ചും വ്യക്തിപരമായ ലൈംഗികതയിൽ താൻ ആരാണോ അയാളായി ഇരിക്കാനും, മറ്റുള്ളവരെപോലെ തന്നെയുള്ള അവകാശവും, മാന്യതയും ലഭ്യമാക്കാൻ ഈ വിധി ഇsയാവട്ടെ. വിക്ടോറിയൻ സദാചാര സംസ്ക്കാരത്തിലെ മനുഷ്യത്വ വിരുദ്ധമായ എല്ലാ കെട്ട നിയമങ്ങളും മാറ്റപ്പെടുകയും, അത് ഉയർത്തുന്ന പൊതുബോധം തകർക്കപ്പെടുകയും ചെയ്യട്ടെ.
യഥാര്‍ഥത്തില്‍ വിമതലൈംഗികത മതപരമായ കാഴ്ചപ്പാടില്‍ പോലും അത്ര എതിര്‍ക്കപ്പെടേണ്ടതില്ല എന്നാണ് ചരിത്രം നല്‍കുന്ന പാഠം. എല്ലാ പ്രാചീനസംസ്കാരങ്ങളിലും നാം ഇന്ന് പ്രകൃതിവിരുദ്ധം എന്നാക്ഷേപിക്കുന്ന വിമതലൈംഗികത സ്വാഭാവികതയോടെ നിലനിന്നുപോന്നിരുന്നു എന്നതിന് യവന, റോമന്‍, ഭാരതീയ പുരാണങ്ങളിലും ഇതിഹാസങ്ങളിലുമെല്ലാം സാക്ഷ്യങ്ങളുണ്ട്. വിശ്വസാഹിത്യ, കലാപ്രതിഭകളില്‍ ചിലര്‍ വിമതലൈംഗികത പുലര്‍ത്തിയിരുന്നവരാണെന്നതിന് തെളിവുകളുണ്ട്. വിമതലൈംഗികത മനുഷ്യരില്‍മാത്രം കണ്ടുവരുന്ന പ്രതിഭാസമല്ലെന്നും മറ്റ് ജീവികളിലും ഇതുണ്ടെന്നും തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇതെല്ലാമുള്ളപ്പോഴും കപടസദാചാരവാദത്തിന് ആധിപത്യമുള്ള സമൂഹം വിമതലൈംഗികതയോട് അസഹിഷ്ണുത പുലര്‍ത്തുന്നതാണ് കണ്ടുവരുന്നത്. രണ്ട് മുതിര്‍ന്നവര്‍തമ്മില്‍ ഉഭയസമ്മതപ്രകാരമുള്ള സ്വവര്‍ഗരതിയെപോലും ഏറ്റവും ശക്തമായി എതിര്‍ക്കുന്ന മതങ്ങളിലെ പൌരോഹിത്യമാണ് കുട്ടികളെപോലും സ്വവര്‍ഗലൈംഗിക ഇരകളാക്കുന്ന കുറ്റകൃത്യം നടത്തുന്നതില്‍ മുന്‍പന്തിയിലെന്നതാണ് വിരോധാഭാസം. 2009ല്‍ ഡല്‍ഹി ഹൈക്കോടതി പരസ്പരസമ്മതത്തോടെയുള്ള സ്വവര്‍ഗരതി കുറ്റകരമല്ലെന്ന് വിധിച്ചത് ഇന്ത്യയില്‍ വലിയ ചര്‍ച്ചയ്ക്ക് വഴിവച്ചു. ആദ്യം അതിനെ എതിര്‍ത്ത സര്‍ക്കാരിനു തന്നെ രാഷ്ട്രീയ, സാഹിത്യ, കലാരംഗങ്ങളില്‍നിന്നുള്ള നിരവധിയാളുകളുടെ ഇടപെടലിനെ തുടര്‍ന്ന് നിലപാട് മാറ്റേണ്ടിവന്നു. എന്നാല്‍, ഡല്‍ഹി ഹൈക്കോടതിവിധി സുപ്രീംകോടതിയാല്‍ അസാധുവാക്കപ്പെടുകയാണുണ്ടായത്. വിക്ടോറിയന്‍ സദാചാര സങ്കല്‍പ്പത്തെ ആധാരമാക്കി ബ്രിട്ടീഷ് കൊളോണിയല്‍ ഭരണാധികാരികള്‍1861 -ൽ രൂപംനല്‍കിയ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 377-ാം വകുപ്പ് നിലനില്‍ക്കുവോളം സ്വവര്‍ഗരതി കുറ്റകൃത്യമാണെന്ന നിലപാടാണ് സുപ്രീംകോടതി കൈക്കൊണ്ടത്. അതിനെതിരെ മനുഷ്യാവകാശ പ്രവർത്തകർ നടത്തിയ നിയമ പോരാട്ടത്തിനാണ് കോടതി വിധി പറഞ്ഞിരിക്കുന്നത്. അതിരുകളില്ലാത്ത മാനവിക സ്നേഹത്തിനും, തുല്യതയ്ക്കും ഈ വിധി നാഴികക്കല്ലാവട്ടെ.
കെ.ടി.നിശാന്ത്