മരണഭീതിയോ?
എന്തിന്?
മരണത്തിന് ശേഷം ഒന്നുമില്ല.
ജീവിതം ആസ്വദിക്കു, അടിച്ചുപൊളിക്കു, ആർമ്മാദിക്കു.
മരണത്തിന് ശേഷം എന്താണ്?
ഒന്നുമില്ല. അത് ജനനത്തിന് മുമ്പുള്ള അവസ്ഥക്ക് തുല്ല്യമാണ്, അതായത്
ഒന്നുമില്ല.
അത് ഡിനോസറുകളുടെ കാലത്തെ അവസ്ഥപോലെയാണ്.
എന്താണത്?………………
ഡിനോസറുകളുടെ കാലത്ത് ഭൂമിയില്‍ മനുഷ്യനില്ല.
കഴിഞ്ഞ 21 കോടി വർഷം തൊട്ട് കഴിഞ്ഞ 6.5 കോടി വർഷം വരെയാണ് ഡിനോസറുടെ കാലം. ഈ കാലത്ത് മനുഷ്യനില്ല. അക്കാലത്ത്, സസ്‌തനികളുണ്ടായിരുന്നെങ്കിലും അവ തീരെ ചെറിയ ജീവികളായിരുന്നു. അവിടെ നിന്നും, ഡിനോസറുകളുടെ വിനാശം കഴിഞ്ഞ് പിന്നെയും കോടികണക്കിന് വർഷങ്ങള്‍ കഴിഞ്ഞാണ് മനുഷ്യന്‍ രംഗത്തെത്തുന്നത്.
ഇവിടെനിന്നും നാം ജീവന്റെ ചരിത്രത്തിലേക്ക്, ഫോസിലുകളുടെ അടിത്തറയില്‍ നിന്ന് തിരിഞ്ഞ് നോക്കുമ്പോള്‍ ഓരോ ജീവിയും പ്രത്യേകം പ്രത്യേകം കാലഘട്ടങ്ങളിലാണ് രംഗത്ത് വരുന്നത് എന്ന് കാണാം. അതായത്, ആറര കോടി വർഷം മുമ്പ്, ഡിനോസറുകളടെ കാലത്ത്; ആറര കോടി വർഷങ്ങള്‍ക്ക് ശേഷം പ്ലീസ്റ്റോസിൻ യുഗത്തിന്റെ അവസാനം രംഗത്തെത്തുന്ന മനുഷ്യനെ കാണാത്തതുപോലെ, മുപ്പത് കോടി വർഷം മുമ്പത്തെ കാർബോണിഫറസ് യുഗത്തിലെ ലിപ്‌റ്റോസോറസുകളേയും കാണില്ല.
ഏതൊരു ജീവിക്കും വർത്തമാനകാലമേ, അവർ ജീവിക്കുന്ന കാലമേ ഉള്ളു. ഭൂതകാലം ഫോസിലാണ്. അങ്ങനെ കോടികണക്കിന് വർഷങ്ങളിലൂടെ നടന്ന പരിണാമ പ്രക്രിയകളിലൂടെ ഇന്ന് മനുഷ്യന്‍ രംഗത്തെത്തിയിരിക്കുന്നു. അപ്പോഴേക്കും ജൈവപരിണാമം 400 കോടി വർഷം പിന്നിട്ടു. ഇത് സസ്‌തനികളുടെ, കഴിഞ്ഞ ആറരകോടി വർഷം തൊട്ട്, യുഗമാണ്. അതില്‍ ഇന്ന് സസ്‌തനികളിലെ ഉന്നത ജീവിയായ മനുഷ്യന്റെ കാലമാണ്.
അതെ മനുഷ്യന്റെ കാലം ഇന്ന് മാത്രം.
നാളെ അവന്‍ ഫോസിലാണ്. ഇനി വരാനിരിക്കുന്ന ജീവി വിഭാഗങ്ങള്‍ക്ക്, അവ ബുദ്ധിയുള്ളവയാണെങ്കില്‍, പഠിക്കാഌള്ള ജൈവാവശിഷ്‌ടം മാത്രം.
ജീവന്റെ ഈ ചരിത്രമറിഞ്ഞാല്‍ നമുക്കെവിടെ മരണഭയം.
മരണഭയം മൂത്ത് ആധിയായി, ആധി വ്യാധിയായവർക്ക് പരലോകവും ദൈവവുമെല്ലാം അല്‍പ്പം ആശ്വാസം നല്‍കിയേക്കാമെങ്കിലും, അത് യാഥാർത്ഥ്യമല്ല. മരിച്ചു കഴിഞ്ഞാല്‍ ഒരു വിചാരണയുമില്ല പരലോകവുമില്ല, ഒരു സ്വർഗവുമില്ല നരകവുമില്ല. ദൈവമടക്കം ഇതെല്ലാം പരിപൂർണമായും മനുഷ്യസൃഷ്‌ടികള്‍മാത്രം. ജീവനുണ്ടായി 400 കോടി വർഷം കഴിഞ്ഞപ്പോള്‍ മനുഷ്യനുണ്ടായ ഒരു നട്ടപ്രാന്ത്.
ജനനത്തിനും മരണത്തിനും ഇടക്കുള്ള കാലം, ജീവിതം, അതാണ് നമുക്കുള്ളത്. ആ കാലത്തെ ശരിക്കും അനുഭവിക്കുക, ആസ്വദിക്കുക, അടിച്ചുപൊളിക്കുക.
എന്തിന് മരണഭീതി.
Raju Vatanappally