1 ഇന്ത്യൻ ഭരണഘടനയുടെ 51. A(h) (പൌരന്റെ മൌലിക കർത്തവ്യങ്ങൾ ) പ്രാവർത്തികമാക്കാൻ വേണ്ടി പ്രവർത്തിക്കുക.
2 പ്രപഞ്ചത്തെ സംബന്ധിക്കുന്ന എല്ലാ കാര്യങ്ങളിലും ശാസ്ത്രീയ വീക്ഷണം വഴി യാഥാർത്ഥ്യം കണ്ടെത്തുന്ന യുക്തിവാദ മനോഭാവം പുലർത്തുകയും വളർത്തുകയും ചെയ്യുക.
3 യുക്തിവാദപരമായ ചിന്തയിലൂടെ ആവിഷ്കരിക്കുന്ന മാനവിക മൂല്യങ്ങളും സാംസ്കാരിക മൂല്യങ്ങളും ജനങ്ങളുടെ ഇടയിൽ ശ്രദ്ധയിൽ പെടുത്തുന്നതിനും അവയുടെ സാക്ഷാത്കാരത്തിനും വേണ്ടി പ്രവർത്തിക്കുക.
4 യുക്തിവാദാത്മകമായ മാനുഷികതയും അന്വേഷണത്തിനും പരിഷ്കരണത്തിനുമുള്ള മനോഭാവവും വളർത്തുക.
5 മതേതരത്വത്തിന് (സെക്യുലറിസം) അനുയോജ്യമായി ശാസ്ത്രീയ വീക്ഷണം ഉൾക്കൊള്ളുന്നതും, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം മുതലായ ആദർശങ്ങൾ സ്വഭാവ രൂപീകരണത്തിൽ സ്വാധീനം ചെലുത്തുന്നതുമായ വിദ്യാഭ്യാസ സമ്പ്രദായം ഏർപ്പെടുത്തുന്നതിന് പര്യാപ്തമായ നടപടികളെടുക്കുക.
6 സ്ത്രീകളുടെയും കുട്ടികളുടെയും വിദ്യാഭ്യാസപരവും സാമൂഹ്യവും ആരോഗ്യപരവുമായ വളർച്ചയ്ക്കു വേണ്ടി പ്രവർത്തിക്കുക.
7 മതം, ജാതി, വംശം, വർണ്ണം, ഭാഷ, പ്രദേശം, രാഷ്ട്രം, സമ്പത്ത് മുതലായവക്ക് അതീതമായി വിശ്വപൌരത്വം പ്രചരിപ്പിക്കുക.
8 എല്ലാത്തരം അന്ധവിശ്വാസങ്ങൾക്കും, അനാചാരങ്ങൾക്കും അനീതികകൾക്കും അസമത്വങ്ങൾക്കും, ചൂഷണങ്ങൾക്കും എതിരായി മാനവക്ഷേമത്തിനു വേണ്ടി പ്രവർത്തിക്കുക.