വേദങ്ങൾ ഒരു വിമർശന പഠനം

135.00

സനൽ ഇടമറുക്
ബ്രാഹ്മണമതത്തിന്റെ അടിസ്ഥാന ഗ്രന്ഥങ്ങളായി കരുതപ്പെടുന്ന വേദങ്ങൾ ഈ പുസ്തകത്തിൽ പഠനവിധേയമാകുന്നു. സഹസ്രാബ്ദങ്ങൾക്കു മുമ്പ് ജീവിച്ചിരുന്ന പ്രകൃത മനുഷ്യന്റെ വിശ്വാസങ്ങളും ചിന്താധാരകളും മായികഭ്രമങ്ങളും ഭയവുമെല്ലാം വേദങ്ങളിൽ പ്രസ്പഷ്ടമാണ്. അന്ധവിശ്വാസങ്ങൾ പരത്തുകയും ബ്രാഹ്മണമേധാവിത്വം സ്ഥാപിക്കുകയും അപക്വചിന്തയ്ക്ക് ആധികാരികതയുടെ ഭാവം നൽകുകയും കിരാതമായ വിശ്വാസാചാരങ്ങൾ അവതരിപ്പിക്കുകയും ചെയ്ത വേദങ്ങൾ ചൂഷണത്തിലധിഷ്ഠിതമായ സാമൂഹ്യ വ്യവസ്ഥയ്ക്ക് വഴിതെളച്ചതെങ്ങനെയെന്ന് ഈ പുസ്തകം വിലയിരുത്തുന്നു. ഇന്നത്തെ സാമൂഹ്യ ജീവിതം വേദസംസ്കാരത്തിന്റെ അടിസ്ഥാനത്തിൽ ക്രമീകരിക്കണമെന്ന യാഥാസ്ഥിതികരുടെ ആവശ്യം അപകടകരമാകുന്നതെങ്ങനെ എന്ന് ഈ പുസ്തകത്തിൽ സനൽ ഇടമറുക് വിശദീകരിക്കുന്നു.

Reviews

There are no reviews yet.

Be the first to review “വേദങ്ങൾ ഒരു വിമർശന പഠനം”

Your email address will not be published. Required fields are marked *