പകിട 13

350.00

രവിചന്ദ്രൻ.സി
ജ്യോതിശാസ്ത്രത്തിന്റെ സങ്കേതങ്ങൾ കടമെടുക്കുന്നതുകൊണ്ടാണ് ജ്യോതിഷ പ്രവചനവും വാന ശാസ്ത്രവുമായി എന്തോ ബന്ധം ഉണ്ടെന്ന കൃത്രിമ ധാരണ സൃഷ്ടിക്കപ്പെടുന്നത്. ജ്യോതിശാസ്ത്രത്തെ അടിസ്ഥാനപ്പെടുത്തിയാണ് ജ്യോതിഷം പ്രവർത്തിക്കുന്നതെന്ന് ജനത്തെ ധരിപ്പിക്കാൻ ബന്ധപ്പെട്ടവർ ശ്രമിക്കുമ്പോൾ സൗരയൂഥം തന്നെ ഈ പ്രപഞ്ചത്തിൽ നിന്ന് അപ്രത്യക്ഷമായാലും ജ്യോതിഷി പണം പിടുങ്ങുമെന്ന് ഗ്രന്ഥകാരൻ സ്ഥാപിക്കുന്നു. പ്രവചന വിദ്യക്കാർ ഉപയോഗിക്കുന്ന സങ്കേതങ്ങൾ വിശ്വാസിക്ക് കേവലം വികാര വിരേചന ഉപാധികൾ മാത്രം.ഗ്രഹം, സംഖ്യ, അക്ഷരം, വെറ്റില, ഒല, കൈത്തലം …: പ്രവചന സാങ്കേതികത എന്തുമായിക്കൊള്ളട്ടെ, പ്രവചനങ്ങളെ സ്വജീവിതാനുഭങ്ങളുമായി പൊരുത്തപ്പെടുത്തുന്ന ജോലി വിശ്വാസി ഏറ്റെടുത്തു കൊള്ളും.പ്രവചന വിദ്യങ്ങളിലുള്ള വിശ്വാസം സവിശേഷമായ ഒരിനം മാനസിക അവസ്ഥയാണ്. ” അര് എന്തൊക്കെ പറഞ്ഞാലും ” തന്റെ ‘ചക്കര വിശ്വാസങ്ങൾ’ സാധുവാണെന്ന് ശഠിക്കാതിരിക്കാൻ വിശ്വാസിക്കാവില്ല. ജ്യോതിഷത്തിന്റെ വിജയകാരണം ജ്യോതിഷിയുടെ മിടുക്കല്ല, മറിച്ച് വിശ്വാസിയുടെ അന്ധതയും ദാസ്യബോധവുമാണെന്ന് രവിചന്ദ്രൻ പറയുന്നു. അന്ധവിശ്വാസങ്ങളുടെ മാനസിക തലം സസൂക്ഷ്മം വിശകലനം ചെയ്യുന്ന ഗ്രന്ഥം. തെളിവു രഹിത വിശ്വാസങ്ങളിൽ ആഴത്തിൽ അഭിരമിക്കുന്നുവെങ്കിൽ ഈ പുസ്തകം നിങ്ങളെ നിർദയം വിചാരണ ചെയ്യും.

Reviews

There are no reviews yet.

Be the first to review “പകിട 13”

Your email address will not be published. Required fields are marked *