ദൈവദശകമല്ല, സയൻസ് ദശകമാണ് പഠിപ്പിക്കേണ്ടത് : കുരീപ്പുഴ

ദൈവദശകമല്ല, സയൻസ് ദശകമാണ് പഠിപ്പിക്കേണ്ടത് : കുരീപ്പുഴ

മതതീവ്രവാദത്തിന്റെ കാലത്ത് ദൈവത്തെക്കുറിച്ചല്ല, ശാസ്ത്രത്തെക്കുറിച്ചാണ് ചർച്ച ചെയ്യേണ്ടതെന്നും യുക്തിചിന്തയുടെ പ്രചാരവേലയാണ് അനിവാര്യമെന്നും കവി കുരീപ്പുഴ .ഗുരുവിനെ ബഹുമാനിക്കുമ്പോൾ തന്നെ സഹോദരനാണ് ഇന്നിന്റെ ആവശ്യകത. കേരളയുക്തിവാദി സംഘം 32ാം സംസ്ഥാനപ്രതിനിധി സമ്മേളനം എറണാകുളത്ത് ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രസിഡണ്ട് അഡ്വ.കെ.എൻ. അനിൽകുമാർ അദ്ധ്യക്ഷനായി. കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ യുക്തിരേഖ മാദ്ധ്യമ അവാർഡ് ഫാസിൽ ബഷീറിനു സമ്മാനിച്ചു. ജനറൽ സെക്രട്ടറി രാജഗോപാൽ വാകത്താനം റിപ്പോർട്ട് അവതരിപ്പിച്ചു. 56 അംഗ സംസ്ഥാന സമിതിയെ തിരഞ്ഞെടുത്തു
18 വയസ് വരെ മത പഠനം അനുവദിക്കരുത് , ഏകീകൃത സിവിൽ നിയമം നടപ്പാക്കുക, ഭരണഘടന പാഠ്യവിഷയമാക്കുക, അന്ധവിശ്വാസ നിർമ്മാർജ്ജനനിയമം നിർമ്മിക്കുക തുടങ്ങി നിരവധി ആവശ്യങ്ങൾ ഉന്നയിച്ചു

Leave a Reply

Your email address will not be published. Required fields are marked *